റിലീസിനു മുൻപേ തന്നെ മുടക്കുമുതലും ലാഭവും സ്വന്തമാക്കി വിജയത്തിലേക്ക് നടന്നടുക്കുകയാണ് വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ലിയോ’. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രം റിലീസിന് മുന്നോടിയായി നടന്ന ബിസിനസിലൂടെ മികച്ച നേട്ടം സ്വന്തമാക്കിയതായാണ് പുറത്തുവരുന്നറിപ്പോർട്ട്. സാറ്റ്ലൈറ്റ്, ഡിജിറ്റൽ, വീഡിയോ അവകാശങ്ങൾ ഉൾപ്പടെ ഉള്ളവയിലൂടെ ചിത്രം സ്വന്തമാക്കിയത് 487 കോടിയാണെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.
300 കോടിയാണ് ലിയോയുടെ മൊത്തത്തിലുള്ള ബജറ്റ് എന്നാണ് വിവരം. അങ്ങനെയെങ്കിൽ റിലീസിന് മുന്നേ തന്നെ ലാഭം കൊയ്ത ചിത്രം എന്ന നേട്ടം കൂടി വിജയ് ചിത്രം സ്വന്തമാക്കി. ഇത് കൂടാതെ വിജയ്യുടെ കരിയറിലെ എക്കാലത്തെയും മികച്ച യുഎസ് പ്രീമിയർ വിൽപ്പനയായും ലിയോ സ്ഥാനം നേടി. റിലീസ് ചെയ്യാൻ ഒൻപത് ദിവസം മാത്രം ബാക്കി നിൽക്കെ സിനിമയുടെ പ്രൊമോഷനുകൾ വിദേശത്തും സജീവമായി നടക്കുകയാണ്.
തമിഴ്നാട് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ഐ മാക്സ് സ്ക്രീനുകൾക്ക് ഉയർന്ന നിരക്കിലുള്ള ടിക്കറ്റുകളും ദിവസേന അഞ്ച് ഷോകളും രാവിലെ ഒമ്പത് മണി മുതൽ ഉണ്ടായിരിക്കുമെന്ന് വിവരം. രണ്ട് മണിക്കൂർ 43 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. സിനിമയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചായകുന്നുണ്ടെങ്കിലും ഇതൊന്നും ലിയോയെ ഒരു തരത്തിലും തളർത്തുന്നില്ലെന്നാണ് ആവേശം വ്യക്തമാക്കുന്നത്. ലിയോ നൽകുന്ന ഹൈപ്പ് വിവാദങ്ങൾക്ക് സ്ഥാനമില്ല എന്ന് തെളിയിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക