ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയരുന്ന നിയമന തട്ടിപ്പ് ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത് വന്നു. സർക്കാരിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങളിൽ ഒന്ന് മാത്രമാണ് ഇതെന്നും പലതും പറയാനുണ്ട്, അന്വേഷണം നടക്കട്ടെ എന്നും ആരോഗ്യമന്ത്രി പറഞ്ഞു. തന്റെ നേരെ വരെ അന്വേഷണം നീളുമെന്ന് പറഞ്ഞവരുണ്ട് അവർ ഇപ്പോൾ എന്ത് പറയുന്നുവെന്നും വീണ ജോർജ് ചോദിച്ചു. താൻ തെറ്റ് ചെയ്യാത്തതിനാൽ ആദ്യം മുതലേ തനിക്ക് വലിയ ആത്മവിശ്വാസം ഉണ്ട്.
ഇത്തരം ആക്ഷേപങ്ങൾ ഉയർത്തുന്നത് സർക്കാരിന്റെ പ്രവർത്തനങ്ങളെ താറടിച്ച് കാണിക്കുന്നതിന് വേണ്ടിയാണ്. സർക്കാരിന്റെ പ്രവർത്തനം അഴിമതിക്കെതിരെയാണെന്നും തന്റെ ബന്ധു കോഴ വാങ്ങി എന്നുള്ള ആരോപണം പോലും ഇതിനിടെ ഉയർത്തിക്കൊണ്ടുവന്നുവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക