ന്യൂഡൽഹി: നവംബർ ഒന്ന് മുതൽ അഞ്ച് വരെ നടത്തുന്ന കേരളപ്പിറവി- മലയാള ഭാഷാ ദിനാഘോഷത്തിലും ഔദ്യോഗിക ഭാഷാവാരാഘോഷത്തിലും കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് മലയാളിസംഘടനകളിൽ നിന്നും കലാസംഘങ്ങളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കേരള ഹൗസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡൽഹി – എൻസി ആറിലെ മലയാളി സംഘടനകളുടെ സഹകരണത്തോടെ കേരള ഹൗസിൽ നടത്തുന്ന പരിപാടിയിലേക്ക് ആണ് ക്ഷണം.
അഞ്ചു പേരിൽ കുറയാത്ത ഗ്രൂപ്പ് ഇനങ്ങളിലാണ് കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അവസരം. പ്രതിനിധീകരിക്കുന്ന സംഘടനകളുടെയും കലാസംഘങ്ങളുടെയും പേര്, ഫോൺ നമ്പർ, ഇ – മെയിൽ വിലാസം, പങ്കെടുക്കുന്നവരുടെ പേര്, പ്രായം,എണ്ണം, അവതരിപ്പിക്കുന്ന ഇനം, സമയദൈർഘ്യം എന്നിവ തരം തിരിച്ച് രേഖപ്പെടുത്തണം.
എൻട്രികൾ എന്ന ഇ-മെയിലിലേക്ക് 2023 ഒക്ടോബർ 16 ന് നാല് മണിക്ക് മുമ്പ് അയക്കണം. വൈകി ലഭിക്കുന്ന എൻട്രികൾ പരിഗണിക്കുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക