ഡൽഹി: യു.എ.പി.എ കേസിൽ അറസ്റ്റിലായ ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്തയെയും കോടതി 10 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടാതെ സ്ഥാപനത്തിന്റെ എച്ച്.ആർ മേധാവി അമിത് ചക്രവർത്തിയെയും കസ്റ്റഡിയിൽ വിട്ടു. ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജ് ഹർദീപ് കൗറാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. ഇന്ത്യ വിരുദ്ധ പ്രചാരണത്തിന് ചൈനീസ് ഫണ്ട് വാങ്ങി എന്ന ആരോപണത്തിൽ ഇരുവരെയും ഈ മാസം മൂന്നിന് ഡൽഹി പൊലീസ് സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്.
സ്ഥാപനം പൂട്ടി മുദ്രവെക്കുകയും സ്ഥാപനത്തിനെതിരെ യു.എ.പി.എ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കേസിന്റെ ഭാഗമായി തെളിവുകൾ ശേഖരിക്കുകയാണെന്നും അതിനാൽ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വേണമെന്നും പ്രോഷിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക