ഇസ്രയേൽ – ഹമാസ് സംഘർത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. ഫോണില്‍ വിളിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനോടാണ് പ്രധാനമന്ത്രി മോദി ഇക്കാര്യം പറഞ്ഞത്.
എല്ലാ തരം തീവ്രവാദത്തെയും എതിർക്കുന്നു എന്നും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും ആണ് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി വ്യക്തമാക്കി.
നിലവിൽ ഇന്ത്യക്കാർ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നില്ല. ഇന്ത്യൻ എംബസി കേന്ദ്രീകരിച്ച് വിവരശേഖരണം ശക്തമാക്കും. അസുഖബാധിതരായ പൗരന്മാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാനുള്ള നിർദേശവും ചർച്ചയായി എന്ന് മോഡി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക