ചെന്നൈ: തമിഴ്നാട്ടിലും വിജയിയുടെ ചിത്രം ‘ലിയോ’യ്ക്ക് പ്രത്യേക പ്രദര്‍ശനം വേണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പുലര്‍ച്ചെ നാല് മണിക്കും രാവിലെ ഏഴ് മണിക്കും രണ്ട് ഷോകള്‍ക്കാണ് പ്രത്യേക അനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം, തീയേറ്ററുകളില്‍ സുരക്ഷയും സൗകര്യവും ഉറപ്പ് വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തീയേറ്ററുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11.30 മുതല്‍ അക്കി കൊണ്ട് നേരത്തെ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം മറ്റു സംസ്ഥാനങ്ങളില്‍ പുലര്‍ച്ചെ ആരംഭിക്കുമെന്നതിനാല്‍ മാറ്റിനി വരെ കാത്തിരിക്കാനാകില്ലെന്ന നിലപാടായുരുന്നു ആരാധകര്‍ക്ക്.
ഇതേ തുടര്‍ന്നാണ് ആവശ്യമുമായി നിര്‍മ്മാതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചത്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് സ്പെഷ്യല്‍ ഷോ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സെവന് സ്ക്രീന്‍ സ്റ്റുഡിയോസ് കത്ത് നല്‍കിയത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. ഒക്ടോബര്‍ 19 നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക