ആന്‍ഡ്രോയിഡ് ഒഎസ് പതിപ്പുകള്‍ക്ക് സുരക്ഷാ ഭീഷണിയെന്ന് റിപ്പോര്‍ട്ട്. ആന്‍ഡ്രോയിഡ് 13-ാം പതിപ്പ് വരെയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ (ഒഎസ്) പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുള്ള ഉപയോക്താക്കള്‍ക്കാണ് സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഐടി മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്പോന്‍സ് ടീം (സിഇആര്‍ടി) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഒഎസില്‍ ചില സുരക്ഷാ പ്രശ്നങ്ങള്‍ സിഇആര്‍ടി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ പിഴവുകള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഫോണിന്റെ നിയന്ത്രണം കൈക്കലാക്കാനും നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനാകുമെന്നാണ് സിഇആര്‍ടിയുടെ കണ്ടെത്തല്‍.
ആന്‍ഡ്രോയിഡ് 11, 12, 12 എല്‍, 13 എന്നീ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലാണ് സുരക്ഷാ ഭീഷണിയുള്ളത്. പ്രസ്തുത ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഉപകരണങ്ങളും സുരക്ഷാ ഭീഷണി നേരിടുന്നു. അതേസമയം, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ആന്‍ഡ്രോയിഡ് ഒഎസിനുള്ള പുതിയ അപ്ഡേറ്റ് ഗൂഗിള്‍ ഇതിനോടകം തന്നെ നല്‍കിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക