ഇന്ത്യൻ എംബസി ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കി. ഇന്ത്യൻ പൗരന്മാരോട് സുരക്ഷാമാർഗ്ഗം നിർദ്ദേശങ്ങൾ പാലിക്കണം എന്നും ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകി.
കഴിഞ്ഞദിവസം ഇസ്രായേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് അയച്ചിരുന്നു.
ഇസ്രായേൽ ഹമാസ് യുദ്ധം രൂക്ഷമായതിനെ തുടർന്ന് ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ 1008 പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് പരിക്കേറ്റു എന്നുമാണ് ലഭ്യമാകുന്ന വിവരം.
ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് [email protected] എന്ന ഈ മെയിൽ വഴിയും 097235226748,0972543278392 എന്നീ നമ്പറുകൾ മുഖേനയും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക