വെറും അരിപ്പൊടി മാത്രം വെച്ച് വെറും 5 മിനുട്ടിനുള്ളില്‍ ബ്രേക്ക്ഫാസ്റ്റിനൊരുക്കാം നീര്‍ദോശ. നല്ല കിടിലന്‍ രുചിയില്‍ നീര് ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
അരിപ്പൊടി -1കപ്പ് (ഇടിയപ്പം അല്ലെങ്കില്‍ പത്തിരിപ്പൊടി )
തേങ്ങ- തിരുമ്മിയത് 1/2 കപ്പ്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം അരിപ്പൊടി 1കപ്പ് വെള്ളം ഒഴിച്ച് നന്നായി കട്ട ഇല്ലാതെ നന്നായി ഇളക്കുക. മിക്സിയില്‍ അരിപ്പൊടി മിശ്രിതം, തേങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് ബാക്കി ആവശ്യത്തിന് ചേര്‍ത്ത് നന്നായി പത വരുന്നത് വരെ അടിച്ചെടുക്കുക. പിന്നീട് ഒരു പാന്‍ വെച്ചു വളരെ കനം കുറച്ചു ദോശ ചുട്ടെടുക്കുക. ഈ ദോശ മറിച്ചിടാൻ പാടില്ല. തേങ്ങാപാല്‍ ചേര്‍ത്ത് നീര് ദോശ കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക