വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ, ലയിക്കുന്ന നാരുകൾ, സസ്യ സംയുക്തങ്ങൾ എന്നിവ ഒരുപാടുള്ളതാണ് നാരങ്ങ. ശരീരത്തിന് ആവശ്യമായ പലവിധ പോഷകങ്ങൾ നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ നാരങ്ങ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിച്ചാൽ പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ലഭിക്കുന്നു.
വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിച്ചാൽ ലഭിക്കുന്ന ചില ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം.
ഒന്ന്…
ഉപാപചയ പ്രവർത്തനം വർധിപ്പിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ നാരങ്ങയിലുണ്ട്. ഇത് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നു. ഇത് പതിവായി കുടിക്കുന്നത് കലോറി ഉപഭോഗം കുറയ്ക്കാൻ നല്ലതാണ്. ഇതിൽ വൈറ്റമിൻ സിയും അടങ്ങിയിട്ടുണ്ട്.
രണ്ട്…
നേരിയ തോതിൽ നിർജ്ജലീകരണം പോലും ഉയർന്ന രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, ഉയർന്ന ശരീര താപനില തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. കഠിനമായ നിർജ്ജലീകരണം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വരുത്തിവെക്കും. സ്ഥിരമായി നാരങ്ങാനീര് കഴിക്കുന്നത് നിർജ്ജലീകരണം ഒരു പരിധിവരെ തടയാൻ സഹായിക്കും.
മൂന്ന്…
നാരങ്ങ നീര് ഒരു സിട്രസ് പഴവും ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്. നാരങ്ങാനീരിൽ സിട്രിക് ആസിഡ് ആണുള്ളത്. അതിൽ സിട്രേറ്റ് എന്ന ഉപ്പ് അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യവുമായി ബന്ധിപ്പിക്കുകയും കല്ലുകളുടെ ഉത്പാദനം തടയുകയും ചെയ്യും. അര കപ്പ് നാരങ്ങാനീര് പതിവായി വെള്ളത്തിൽ ലയിപ്പിച്ച് കുടിക്കുന്നത് വൃക്കയിലെ കല്ലുകൾ വരാനുള്ള സാധ്യത കുറയ്ക്കുന്നു.
നാല്…
നാരങ്ങയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ അളവ് നിയന്ത്രിച്ചു നിർത്തുന്നു. നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ കുറയ്ക്കാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക