സ്വയം പ്രഖ്യാപിത ആൾദൈവമെന്ന പേരിൽ ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിലായതായി റിപ്പോർട്ട്. ആൾദൈവമാണെന്ന പേരിൽ ആളുകളെ കബളിപ്പിച്ച 33 കാരനായ വിനോദ് കശ്യപിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ദില്ലി കക്റോള പ്രദേശത്ത് ‘ആശ്രമം’ സ്ഥാപിച്ചായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം. ആയിരക്കണക്കിന് ഫോളോവർമാരുള്ള യൂട്യൂബ് ചാനലും ഈ ആശ്രമത്തിന്റെ പേരിൽ ഉണ്ട്. ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ടു സ്ത്രീകൾ ഇയാൾക്കെതിരെ പീഡന പരാതി നൽകിയതായി ഡെപ്യൂട്ടി പൊലീസ് കമീഷണർ പറഞ്ഞു.
ഇയാളുടെ അടുത്തേക്ക് എത്തുന്ന സ്ത്രീകളെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാമെന്നു പറഞ്ഞാണ് ഇയാൾ പീഡിപ്പിച്ചിരുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. തങ്ങളുടെ ആഭരണം ഉൾപ്പെടെ വിറ്റാണ് സ്ത്രീകൾ ഇയാൾക്ക് പണം നൽകിയത്.
നിലവിൽ രണ്ടു കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക