തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 32 ലക്ഷം രൂപയുടെ വാഹനം വാങ്ങാൻ സർക്കാറിന്റെ ഭരണാനുമതി. ടയോറ്റ ഹൈക്രോസാണ് വാങ്ങാനാണ് അനുമതി. നേരത്തെ ജഡ്ജിമാർക്കായി 11 ഇന്നോവാ ക്രിസ്റ്റ വാങ്ങാൻ ഭരണാനുമതി നൽകിയിരുന്നു.
ഇതിനായി ഒരു വാഹനത്തിന് 24 ലക്ഷം രൂപ വീതം അനുവദിച്ചു. എന്നാൽ ചീഫ് ജസ്റ്റിസിന് ഉയർന്ന തരം വാഹനം വേണമെന്ന് രജിസ്ട്രാർ സർക്കാരിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് 32,82,105 രൂപയുടെ വാഹനം ചീഫ് ജസ്റ്റിസിന് വാങ്ങാൻ ഭരണാനുമതി അനുമതി നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക