കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്ലസ് ടു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന സിവിൽ എക്സൈസ് ഓഫീസർ റിക്രൂട്ട്മെന്റ് 2023 ഔദ്യോഗിക നോട്ടിഫിക്കേഷൻപുറത്തുവിട്ടു. 307/2023 എന്ന കാറ്റഗറിയിൽ നടക്കുന്ന സിവിൽ എക്സൈസ് ഓഫീസർ റിക്രൂട്ട്മെന്റ് 2023 ന് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ പി എസ്സി തുളസി മുഖേന അപേക്ഷകൾ സമർപ്പിക്കാം.
ജില്ലാ അടിസ്ഥാനത്തിൽ ഡയറക്ട റിക്രൂട്ട്മെന്റ് വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന സിവിൽ എക്സൈസ് ഓഫീസർ ജോലിയിൽ പ്രതിമാസം 27900 രൂപ മുതൽ 63700 രൂപ വരെ ശമ്പളമായി ലഭിക്കുക. നവംബർ ഒന്നുവരെ ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
19 വയസ്സ് മുതൽ 31 വയസ്സ് വരെയാണ് പ്രായപരിധി. ഉദ്യോഗാർത്ഥികൾ കേരള സർക്കാറിന്റെ ഹയർസെക്കൻഡറി വിദ്യാഭ്യാസ ബോർഡ് നടത്തുന്ന പ്ലസ് ടു പരീക്ഷയോ ഇന്ത്യ ഗവൺമെന്റ് ഓഫ് കേരള സർക്കാർ അംഗീകരിച്ച തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം എന്നതാണ് മാനദണ്ഡം.
ഫിസിക്കൽ യോഗ്യതയായി ജനറൽ വിഭാഗക്കാർക്ക് 165 സെന്റീമീറ്റർ ഉയരവും 81 സെന്റീമീറ്റർ നെഞ്ചളവുമാണ് വേണ്ടത്. 160 സെന്റീമീറ്റർ ഉയരവും 76 സെന്റീമീറ്റർ നെഞ്ചളവും ആണ് എസ് സി എസ് ടി വിഭാഗക്കാരുടെ യോഗ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക