മിക്കവരുടെയും പ്രിയപ്പെട്ട ആഹാരങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഓട്സ്. ഹെല്‍ത്തി ഡയറ്റ് നോക്കുന്നവരുടെ പ്രധാന ആഹാരങ്ങളിലൊന്നാണ് ഓട്സ്. ഓട്സ് സ്മൂത്തിയായി തയ്യാറാക്കിയും കഞ്ഞിവെച്ചും അങ്ങനെ പലവിധത്തില്‍ കഴിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍ ഇങ്ങനെ പലവിധത്തില്‍ ഓട്സ് കഴിച്ചാല്‍ അത് അനാരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പറയുന്നത്.
ഓട്സ് കഴിച്ചു കഴിഞ്ഞാല്‍ ചിലര്‍ക്കെങ്കിലും ദഹന പ്രശ്നങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓട്സ് പൊതുവില്‍ ഗ്ലൂട്ടന്‍ ഫ്രീ ആണെങ്കിലും ഗോതമ്പ്, ബാര്‍ളി എന്നിവയുമായി മിക്സാവാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ ഇത്തരം ഓട്സില്‍ ഗ്ലൂട്ടന്‍ സാന്നിധ്യം വരുന്നു. ഇത് ഗ്ലൂട്ടന്‍ അലര്‍ജി ഉള്ളവര്‍ക്ക് ദഹന പ്രശ്നങ്ങളും അതുപോലെ മറ്റ് അലര്‍ജി റിയാക്ഷന്‍സും വരാന്‍ സാധ്യത കൂടുതലാണ്. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, അല്ലെങ്കില്‍ ശ്വാസം കിട്ടാത്ത അവസ്ഥ, വയര്‍ ചീര്‍ക്കല്‍ പോലെയുള്ള അസ്വസ്ഥതകളിലേയ്ക്ക് ഇവ നയിക്കും.
അതിനുപുറമെ ശരിയായ രീതിയില്‍ ഓട്സ് കഴിച്ചില്ലെങ്കിലും അത് വില്ലനായി മാറും. ശരിയായ രീതിയിലല്ല ഓട്സ് കഴിക്കുന്നതെങ്കില്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് വര്‍ദ്ധിക്കാനും ഇത് പ്രമേഹം വര്‍ദ്ധിക്കാനും കാരണമാകാം. ഓട്സ് മൂന്ന് ടേബിള്‍ സ്പൂണില്‍ കൂടുതല്‍ എടുത്ത് കഴിക്കാന്‍ പാടില്ല. കഞ്ഞിവെച്ച് ഓട്സ് കഴിക്കുന്നത് ചെറ് കഴിക്കുന്നതിന് സമമാണ്. എന്തെന്നാല്‍ ഓട്സിലും കാര്‍ബോഹാഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഓട്സില്‍ പാല് ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തില്‍ കലോറി വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു.
ഓട്സില്‍ ഫോസ്ഫറസ് അളവ് പൊതുവില്‍ കൂടുതലാണ്. ഫോസ്ഫറസ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് സത്യത്തില്‍ കിഡ്നി രോഗങ്ങള്‍ വരുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍, നിലവില്‍ കിഡ്നിരോഗമുള്ളവര്‍ ഓട്സ് നല്ലതാണെന്ന് കരുതി കഴിക്കുന്നത് നല്ലതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക