ദേഷ്യം വരാത്ത ആളുകള്‍ ചുരുക്കമാണ്. എന്നാല്‍ ഈ ദേഷ്യം നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നാണ് പറയുന്നത്. ദേഷ്യം പ്രകടിപ്പിക്കുന്നതിനേക്കാള്‍ അപകടകാരിയാണ് ദേഷ്യം അടക്കി പിടിക്കുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ദേഷ്യം വന്നാല്‍ ചിന്താശേഷി നഷ്ടപ്പെടുകയും അത് നമ്മുടെ എനര്‍ജി നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ കാന്‍സര്‍ സോസൈറ്റി ഈ അടുത്ത് നടത്തിയ പഠനത്തില്‍ 48000 ആളുകളില്‍ പുതിയതായി മെലനോമ കണ്ടത്തുകയും അവരില്‍ തന്നെ 8000ത്തോളം ആളുകള്‍ വേഗത്തില്‍ തന്നെ മരണത്തിന് കീഴ്പ്പെടുന്നതായും കണ്ടെത്തുകയുണ്ടായി.
നമ്മള് ദേഷ്യം പോലെയുള്ള വികാരങ്ങള്‍ അടക്കി വെക്കുന്നത് ക്രോണിക് സ്ട്രെസ്സിലേയ്ക്ക് നയിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സോസൈറ്റി നടത്തിയ പഠനത്തില്‍ പറയുന്നത്. ഇത് കാന്‍സര്‍ കോശങ്ങള്‍ വേഗത്തില്‍ വളരുന്നതിന് ഒരു കാണമായി മാറുന്നു. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയും അതുപോലെ യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റര്‍ നടത്തിയ പഠനത്തിലും ദേഷ്യം കാന്‍സറിന് കാരണമാകുന്നുണ്ടെന്നാണ് പറയുന്നത്.
ഇവരുടെ പഠന പ്രകാരം കാന്‍സര്‍ ബാധിച്ച് മരിച്ച 70 ശതമാനം കേസുകളിലും ആളുകള്‍ 75 ശതമാനത്തോളം ഇമോഷന്‍സ് കണ്ട്രോള് ചെയ്യുന്നവരായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുപോലെ കാലിഫോര്‍ണിയ ബ്രസ്റ്റ് കാന്‍സര്‍ റിസര്‍ച്ച് പ്രോഗ്രാം നടത്തിയ പഠനത്തില്‍ ദേഷ്യം പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ ദേഷ്യം അടക്കി വെക്കുന്നവരേക്കാള് കൂടുതല്‍ കാലം ജീവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കാന്‍സര്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തിയാല്‍ അത് ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ കാന്‍സറിന്റെ ആരംഭഘട്ടത്തില്‍ തന്നെ അമിതമായി ദേഷ്യം അടക്കി വെക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ അത് കാന്‍സര്‍ വേഗത്തില്‍ വളരുന്നതിന് കാരണമാകുമെന്നാണ് പറയുന്നത്. ഇതിനു പുറമെ, അമിതമായി ദേഷ്യം അടക്കി വെക്കുന്നവരില്‍ ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ ഉടലെടുക്കാനും രക്തസമ്മര്‍ദ്ദം അമിതമായി വര്‍ദ്ധിക്കാനും കോര്‍ട്ടിസോളില്‍ രക്തസ്രാവം ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക