കൊച്ചി: ഫ്ളൈറ്റില്‍ വെച്ച് യുവനടിയോട് അപമര്യാദമായി പെരുമാറിയ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി പ്രതി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതിയായ തൃശൂര്‍ സ്വദേശിയായ ആന്റോ ജാമ്യാപേക്ഷ നല്‍കിയത്. വിന്‍ഡോ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നുവെന്നും ആന്റോ അപേക്ഷയില്‍ പറഞ്ഞു.
വിമാനം പുറപ്പെടുന്നതിന് മുന്‍പാണ് സംഭവം ഉണ്ടായതെന്നും അതിനാല്‍ കേസ് എടുക്കാന്‍ അധികാരം മുംബൈ പൊലീസിനാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റഗ്രാമില്‍ യുവനടിയുടെ പോസ്റ്റ് കണ്ടപ്പോഴാണ് താന്‍ പരാതി വിവരം അറിയുന്നതെന്നും പ്രതി പറഞ്ഞു. അതേസമയം, പ്രതി ആന്റോ ഒളിവിലെന്നും മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക