കൈക്കൂലി വാങ്ങിയതിന് മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം കഠിനതടവും വിധിച്ച് കോടതി. പാലക്കാട് ജില്ലയിലെ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറിയായ എൻ ആർ രവീന്ദ്രനാണ് 5000 രൂപ കൈക്കൂലി വാങ്ങിയതിന് ഒരുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചത്.
2011ൽ അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായിരുന്ന രവീന്ദ്രൻ കെട്ടിട നിർമ്മാണത്തിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായിരുന്നു. ഈ കേസിലാണ് കോടതി ഒരു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക