‘കണ്ണൂർ സ്ക്വാഡ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം റോണി ഡേവിഡ് രാജ് തിരക്കഥയെഴുതി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘പഴഞ്ചൻ പ്രണയം’ ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇതിഹാസ മൂവീസ് അവതരിപ്പിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സംസ്ഥാന പുരസ്കാര ജേതാവ് വിൻസി അലോഷ്യസ് ആണ്.
ബിനു കളരിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വൈശാഖ് രവി,സ്റ്റാൻലി ജോഷ്വാ എന്നിവർ ചേർന്നാണ്. ഒരു ഫീൽ ഗുഡ് എന്റർടെയ്നർ ആയി ഒരുക്കുന്ന ചിത്രം ഉടൻതന്നെ തീയറ്ററുകളിൽ എത്തും. അസീസ് നെടുമങ്ങാട് കണ്ണൂർ സ്ക്വാഡിന് ശേഷം റോണിക്കൊപ്പം വേഷമിടുന്ന ചിത്രം കൂടിയാണ് പഴഞ്ചൻ പ്രണയം.
വൈക്കം വിജയലക്ഷ്മി, ആനന്ദ് അരവിന്ദാക്ഷൻ, ഷഹബാസ് അമൻ, കാർത്തിക വൈദ്യനാഥൻ, കെ എസ് ചിത്ര, മധു ബാലകൃഷ്ണൻ എന്നിവരാണ് സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക