തടി കുറയ്ക്കാൻ പല മാർഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മൾ. എന്നാൽ കുടവയർ കുറയ്ക്കുക എന്നത് അത്ര എളുപ്പം അല്ല. കുടവയർ എല്ലാവർക്കും ഒരു പ്രശ്നമാണ്. പല വഴികൾ നോക്കിയിട്ടും വയർ കുറയാത്തവരാണോ നിങ്ങൾ. എങ്കിൽ ഈ വഴി ഒന്ന് പരീക്ഷിച്ചു നോക്കൂ. ഇത് വയർ കുറയ്ക്കാനുള്ള ഒരു ഹെൽത്ത് ഡ്രിങ്ക് ആണ്.
ആവശ്യമുള്ള സാധനങ്ങൾ
പുതിനയില 15 എണ്ണം
നാരങ്ങ വലുത്- 1
സാലഡ് വള്ളരി- 1
ഇഞ്ചി അരിഞ്ഞത്- 1 ടേബിൾ സ്പൂൺ.
തിളപ്പിച്ചാറിയ വെള്ളം – 9 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
രാത്രി കിടക്കുന്നതിന് മുമ്പ് മേൽ പറഞ്ഞ മിശ്രിതങ്ങളെല്ലാം ഒരു കുപ്പിയിലോ ജാറിലോ ഇട്ട് വയ്ക്കുക. എന്നിട്ട് എന്നും രാവിലെ വെറും വയറിൽ ഈ വെള്ളം കുടിക്കുക. 5 ദിവസം തുടർച്ചയായി ചെയ്താൽ മാറ്റം കണ്ടു തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക