തിരുവനന്തപുരം: സുപ്രധാന മേഖലകളിലെ സഹകരണ-വാണിജ്യ ബന്ധങ്ങള്‍ സംബന്ധിച്ച് കേരളവുമായി ധാരണാപത്രം ഒപ്പിടുമെന്ന് ഓസ്ട്രേലിയ. വടക്കന്‍ ഓസ്ട്രേലിയന്‍ പ്രവിശ്യ ഉപമുഖ്യമന്ത്രി നിക്കോള്‍ മാനിസണാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരള സന്ദര്‍ശനത്തിനിടെ സംസ്ഥാന വ്യവസായ, വാണിജ്യവകുപ്പുമായി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
വടക്കന്‍ ഓസ്ട്രേലിയയില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് നിക്കോള്‍ മാനിസണ് അടങ്ങുന്ന സംഘം കേരള സന്ദര്‍ശനത്തിനെത്തിയത്. രാസധാതു മേഖലയിലും പുനരുപയോഗ ഊര്‍ജ മേഖലയിലും കേരളത്തിനും വടക്കന്‍ ഓസ്ട്രേലിയയ്ക്കും സഹകരണത്തിനുള്ള സാധ്യത ഏറെയാണെന്ന് നിക്കോള്‍ മാനിസണ് പറഞ്ഞു. രണ്ടര ലക്ഷത്തോളം ജനസംഖ്യയുള്ള ഈ പ്രവിശ്യയില്‍ ആരോഗ്യപരിപാലന രംഗത്ത് നിരവധി അവസരങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു.
മുഖ്യമന്ത്രി, വ്യവസായമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി ഓസ്ട്രേലിയന്‍ സംഘം ചര്‍ച്ച നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക