നമ്മളിൽ ഭൂരിഭാഗം പേരും കാപ്പി പ്രിയർ ആണ്. എന്നാൽ ഇപ്പോൾ പല പ്രശ്നങ്ങളും കോഫി കഴിച്ചാൽ ഉണ്ട് എന്ന രീതിയിൽ വാർത്തകൾ പുറത്തു വരുന്നുണ്ട്. ആ കൂട്ടത്തിൽ ഒന്നാണ് കോഫി കഴിച്ചാൽ ക്യാൻസർ വരുമോ എന്ന ചോദ്യം. ഈ ചോദ്യം നിരന്തരമായി ഉന്നയിക്കപ്പെടുന്നതാണ്.
എന്നാൽ ഇപ്പോൾ കാപ്പി പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്. കാപ്പി ഉന്മേഷം നൽകുന്നവയാണ് എന്നും അവ ക്യാൻസറിന് കാരണമാക്കില്ലെന്നും ആണ് പുതിയ പഠനങ്ങൾ പറയുന്നത്.
എന്നാൽ ചൂടേറിയ കോഫി കഴിച്ചാലാണ് ക്യാൻസർ ഉണ്ടാകുക എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കോഫി കരൾ, സ്തനം, ഗർഭാശയ ക്യാൻസറുകൾക്ക് കാരണമാകില്ലെങ്കിലും 65 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടിൽ ഇത് കുടിക്കാൻ പാടില്ല. ചൂടുകൂടുംതോറും അന്നനാള ക്യാൻസറിന് സാധ്യത ഏറും. ആയിരക്കണക്കിന് ആളുകളിൽ നടത്തിയ പഠനത്തിലാണ് ചൂടോടെ കുടിക്കുന്ന ലഹരി പാനീയങ്ങൾ മനുഷ്യന് ഹാനീകരമാണെന്ന് സംഘട പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക