ഇന്ന് ലോക മുട്ട ദിനം ആണ്. അതെ, മുട്ടയ്ക്കും ഒരു ദിനം. മുട്ട ഒരു മികച്ച ആഹാര പദാർത്ഥമാണെന്ന കാര്യത്തിൽ സംശയം ഇല്ല. എന്നാൽ മുട്ട കഴിക്കുന്നത് കൊണ്ട് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട് എന്ന തരത്തിൽ ഉള്ള വാർത്തകളും പഠനങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ മുഴുവൻ മുട്ട കഴിക്കാതെ മുട്ട വെള്ള മാത്രം കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങൾ ആണ് ഉള്ളത്.
മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് കലോറിയും പൂരിത കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. മുട്ടയില്‍നിന്ന് മഞ്ഞ നീക്കിയാല്‍ അവ കൊളസ്ട്രോള്‍ മുക്തമായി. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീനാല്‍ സമ്പന്നമാണ്.
ഉയര്‍ന്ന പ്രോട്ടീന്‍ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തും. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുട്ട പൂര്‍ണമായി കഴിക്കുന്നതിന് പകരം വെള്ളമാത്രം കഴിച്ചാല്‍മതി. മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മര്‍ദംകുറക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, ബി12, ഡി എന്നിവ അടങ്ങിയതാണ് മുട്ടയുടെ വെള്ള. റിബോഫ്ലേവിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ബി 2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്തിക്ഷയം, തിമിരം, മൈഗ്രേന് എന്നിവയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക