ഡമാസ്ക്കസ്: ഇസ്രയേലിന്റെ ആക്രമണത്തെത്തുടര്‍ന്ന് സിറിയയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചു. ഡമാസ്ക്കസിലെയും വടക്കന്‍ നഗരമായ അലെപ്പോയിലെയും വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഹമാസിനെതിരെയായ ഇസ്രായേലിന്റെ പ്രത്യാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഈ വിമാനത്താവളങ്ങളില്‍ ഫ്ളൈറ്റുകള്‍ പതിവായി മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു.
അതുപോലെ ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ വിമാനത്താവളങ്ങളുടെ ലാന്‍ഡിംഗ് സ്ട്രിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെയാണ് രണ്ട് വിമാനത്താവളങ്ങളും താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചതെന്ന് സിറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വിമാനത്താവളങ്ങളും സിറിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക