ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശവുമായി ബന്ധപ്പെടുത്തി വ്യാജവാർത്തകൾ പ്രചരിപ്പിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം.
ബി.ജെ.പി, പി.എം.കെ. തുടങ്ങിയ പാർട്ടികളുമായി വിജയ് സഖ്യമുണ്ടാക്കി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്ററുകൾ മധുരയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിജയ് മക്കൾ ഇയക്കം ചുമതലക്കാർ എന്ന അവകാശപ്പെട്ട ചിലരുടെ പേരിലായിരുന്നു പോസ്റ്ററുകൾ. ഇതിനെ തുടർന്നാണ് വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് മുന്നറിയിപ്പ് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക