ലോകത്തിലെ ആദ്യ ഹൈബ്രിഡ് ബൈക്ക് അവതരിപ്പിച്ച് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ കവസാക്കി. കമ്പനിയുടെ ഫുള്ളി ഇലക്ട്രിക്, ഹൈബ്രിഡ് മോട്ടോര്‍സൈക്കിളുകളുടെ നിര്‍മ്മാണം നടന്നുവരികയാണ് കവസാക്കി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ലൈനപ്പായ നിന്‍ജ ഇ-1, ഇസഡ് ഇ-1 എന്നിവ വൈകാതെ പുറത്തിറക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു.
എന്നാല്‍ ഇപ്പോള്‍ ലോകത്തിലെ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കവസാക്കി. ഈ ബൈക്കിന്റെ സാങ്കേതിക വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്നതിനൊപ്പം എച്ച്ഇവി ബൈക്ക് പൂര്‍ണ്ണമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ആകര്‍ഷകമായ ഡിസൈനും സവിശേഷതകളുമായിട്ടാണ് 2024 കവസാക്കി നിഞ്ച 7 എച്ച്ഇവി വരുന്നത്.
2024 കവസാക്കി നിഞ്ച 7 ഹൈബ്രിഡ് ബൈക്കിന്റെ ഡിസൈന്‍ അതിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് സമാനമാണ്. അതുകൊണ്ട് തന്നെ ബൈക്കിനെ കാഴ്ചയില്‍ വേര്‍തിരിച്ച് അറിയാനുള്ള ഘടകങ്ങളും കുറവാണ്. സ്പ്ലിറ്റ് ഹെഡ്ലൈറ്റ് സെറ്റപ്പ് പോലുള്ള സാധാരണ കവാസാക്കി സ്റ്റൈലിങ് ഫീച്ചറുകള്‍ ഈ ബൈക്കിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ആകര്‍ഷകമായ ഡിസൈനില്‍ മസ്കുലാറായ ഫ്യൂവല്‍ ടാങ്ക്, ഷാര്‍പ്പ് ആയ ബോഡി ലൈനുകള്‍, സ്പോര്‍ട്ടി സ്പ്ലിറ്റ് സീറ്റ് എന്നിവയെല്ലാം ബൈക്കിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക