ഡൽഹി: ‘ഓപ്പറേഷൻ അജയ് ‘ യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായി പുറപ്പെട്ട ആദ്യ വിമാനം ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇന്ന് രാവിലെ 6 മണിയോടെയാണ് പ്രത്യേക വിമാനം എത്തിയത്. AI 1140 വിമാനത്തിൽ മലയാളികൾ അടക്കം 212 ഇന്ത്യക്കാരാണ് ഉള്ളത്.
മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ആയി, ഡൽഹി വിമാനത്താവളത്തിൽ കേരള സർക്കാരിന്റെ ഹെൽപ്പ് ഡെസ്ക് തുറന്നു. ഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079.
എംബസി വഴി രജസിറ്റർ ചെയ്തവർക്കാണ് ഓപ്പറേഷൻ അജയ് വഴി ഇപ്പോൾ ഇന്ത്യയിലേക്ക് എത്താൻ സാധിച്ചത്. യുദ്ധം രൂക്ഷമായ സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോൾ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക