ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രം ആക്കി ഡോ ബിജു സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രം അദൃശ്യജാലകങ്ങൾ എസ്റ്റൊണിയയിൽ ആദ്യപ്രദർശനത്തിന് ഒരുങ്ങുന്നു. ടോവിനോയുടെ നായികയായി നിമിഷാ സജയൻ എത്തുന്ന ചിത്രം എസ്റ്റോണിയയിലെ 27 മത് ടാലിൻ ബ്ലാക്ക് നൈറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യ പ്രദർശനം നടത്തും.
ടോവിനോയുടെ ഇതുവരെയുള്ള കരിയറിലെ വേറിട്ട വേഷമായ ചിത്രത്തിന്റെ അഭിനന്ദനാർഹമായ നേട്ടത്തെക്കുറിച്ച് ടോവിനോ തോമസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചു. യുദ്ധം എന്നത് മനുഷ്യനിർമ്മിത ദുരന്തമായി ചിത്രീകരിക്കുന്നചിത്രമാണ് ഡോക്ടർ ബിജുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന അദൃശ്യ ജാലകങ്ങൾ.നടൻ ഇന്ദ്രൻസ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തും. ഇതിനു മുൻപ് നിമിഷാ സജയനും ടോവിനോ തോമസും 2018ൽ പുറത്തിറങ്ങിയ ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന ക്രൈം ത്രില്ലറിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
https://www.instagram.com/p/CyVg5iSvtLq/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക