ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗീകാരം നൽകി. 2028ലെ ലോസ് എയ്ഞ്ചൽസ് ഒളിംപിക്സ് മുതലാണ് ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പെടുക.
മുംബൈയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം വന്നത്. തീരുമാനം ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പ്രധാന നാഴികകല്ലാണെന്ന് ഐസിസി ചെയര്മാന് ഗ്രെഗ് ബാര്‍കെ പ്രതികരിച്ചു.
ക്രിക്കറ്റ് ഉൾപ്പെടെ അഞ്ച് വിനോദങ്ങളാണ് ലോസ് എയ്ഞ്ചൽസ് ഒളിംപിക്സിൽ ഇടം നേടിയിരിക്കുന്നത്. അമേരിക്കൻ ക്രിക്കറ്റ് എന്നറിയപ്പെടുന്ന ബാസ്ബോൾ ഒളിംപിക്സിൽ പുതുതായി ഉൾപ്പെട്ടു. ഫ്ലാഗ് ഫുട്ബോൾ, ലക്രോസ് (സിക്സസ്) എന്നിവയും ഒളിംപിക്സ് വേദിയിൽ മത്സര ഇനമായി ഉൾപ്പെട്ടിട്ടുണ്ട്. സ്ക്വാഷാണ് ലോസ് എയ്ഞ്ചൽസ് ഒളിംപിക്സിൽ ഉൾപ്പെടുന്ന മറ്റൊരു കായിക ഇനം.
ഇതിന് മുന്‍പ് 1900ലെ പാരിസ് ഒളിമ്പിക്സിലായിരുന്നു അവസാനമായി ക്രിക്കറ്റ് ഒളിമ്പിക്സിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക