ലളിതാ സഹസ്രനാമം ജപിക്കുന്നതിലൂടെ ഐശ്വര്യം, ആഗ്രഹസാഫല്യം,മോക്ഷം എന്നിവ ലഭിക്കും. ദുരിതമോചനത്തിനും ലളിതാ സഹസ്രനാമം ഉത്തമം എന്നാണ് വിശ്വാസം. അതുകൊണ്ട് നിത്യവും ഇത് ജപി ക്കുന്നത് വളരെ നല്ലതാണ്. ആദിപരാശക്തിയായ ജഗദീശ്വരിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളുന്ന ശാക്തേയ സ്തോത്രമാണിത്. ഓരോ നാമത്തിനും ഓരോ അർത്ഥമാണ് ഉള്ളത്.
ബ്രഹ്മാണ്ഡപുരാണത്തിലെ ഹയഗ്രീവ- അഗ സ്ത്യ സംവാദത്തിൽ ആണ് ഇവ ഉൾപ്പെടുന്നത്. “വശി നി, കാമേശി, അരുണ, സർവേശി, കൗളിനി, വിമലാ, ജയിനി, മോദിനി” എന്നീ 8 വാഗ്ദേവി മാർ “ശ്രീവിദ്യാ ഭഗവതിയുടെ” തന്നെകല്പന പ്രകാരം നിർമ്മിച്ചതാണ് ഇവ.
ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകുന്ന തരത്തിലാണ് ഇതിനറെ നിർമ്മാണം. “ശ്രീമാതാ” എന്നു തുടങ്ങി ശിവശ ക്തിമാരുടെ ഐക്യത്തി ലുള്ള “ലളിതാംബിക” എന്ന പേരിൽ പൂർണ്ണമാവുന്നു. ഭഗവതിസേവ മുതലായ ഏതൊരു ഭഗവതീ പൂജക്കും ഇത് ജപിച്ചുവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക