ഡൽഹി: ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം 4.08ഓടെയാണ് പ്രകമ്പനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഫരീദാബാദില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ കിഴക്കും ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ തെക്കുകിഴക്കുമായാണ് പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം.
ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഹരിയാനയിലെ ഫരീദാബാദിൽ ഇന്ന് വൈകിട്ട് 4:08 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എലിവേറ്ററുകള്‍, കെട്ടിടങ്ങള്‍, മരങ്ങള്‍, മതിലുകള്‍, തൂണുകള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഡല്‍ഹി പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. അടിയന്തര ആവശ്യങ്ങള്‍ക്കായി 112 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക