തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ. തിരുവനന്തപുരത്ത് രാത്രിയിലും ശക്തമായ മഴ തുടരുകയാണ്. കൊച്ചിയില്‍ മഴയെത്തുടര്‍ന്ന് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇന്ന് ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ്.
തെക്കന്‍ തമിഴ്നാടിനു മുകളില്‍ ചക്രവാതച്ചുഴി നിലനില്ക്കുന്നതും അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുള്ളതുമാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക