ഡൽഹി: ‘ഓപ്പറേഷൻ അജയ്’യുടെ ഭാഗമായി ഇസ്രയേലിൽനിന്നുള്ള മൂന്നാമത്തെ വിമാനവും ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. 18 മലയാളികൾ ഉൾപ്പടെ 197 ഇന്ത്യാക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആലപ്പുഴ സ്വദേശികളുടെ രണ്ടു വയസുകാരി മകളും മലയാളി സംഘത്തിലുണ്ട്.
ഇസ്രായേലിൽ നിന്നും ഇന്ത്യാക്കാരുമായുള്ള ദൗത്യത്തിലെ നാലാം വിമാനവും ഉടനെത്തും. ‘ഓപ്പറേഷൻ അജയ്’ യുടെ ഭാഗമായി കൂടുതൽ ഇന്ത്യാക്കാർ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് വിമാനങ്ങളുടെ എണ്ണം കേന്ദ്ര സർക്കാർ വർധിപ്പിച്ചത്.
ഇസ്രായേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. 212 ഇന്ത്യക്കാരാണ് ഇതിലുണ്ടായിരുന്നത്. രണ്ടാമത്തെ വിമാനം ഇന്നലെ എത്തിയിരുന്നു. ഇതിൽ 33 മലയാളികളുൾപ്പെടെ 235 പേരാണുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക