മഹാരാഷ്ട്രയിൽ വൻ വാഹനാപകടമുണ്ടായതായി റിപ്പോർട്ട്. മിനി ബസ് കണ്ടെയ്നറിലിടിച്ച് 12 പേർ ആണ് മരിച്ചത്. അപകടത്തിൽ 23 പേർക്ക് പരിക്ക്.
ഛത്രപതി സംഭാജിനഗർ ജില്ലയിലെ സമൃദ്ധി എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. പുലർച്ചെ 12.30 ഓടെയായിരുന്നു അപകടം ഉണ്ടായത്. സ്വകാര്യ മിനി ബസിൽ 35 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് കണ്ടെയ്നറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആറ് സ്ത്രീകളും പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയും ഉൾപ്പെടെ 12 യാത്രക്കാർ മരിച്ചു. 23 പേർക്ക് പരിക്കേറ്റതായും ഇവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക