ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് മീനാക്ഷി അനൂപ്. ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ താരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മോഹൻലാലിനൊപ്പം ‘ഒപ്പം’ എന്ന ചിത്രത്തിലൂടെ സിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ള മീനാക്ഷി ഇപ്പോൾ തന്റെ പതിനെട്ടാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ്. സിൽവർ നിറത്തിലുള്ള നെറ്റ് ഗൗണിൽ അതിസുന്ദരിയായാണ് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത ആഘോഷച്ചടങ്ങിൽ താരം പ്രത്യക്ഷപ്പെട്ടത്.
ഹയർസെക്കൻഡറി വിദ്യാർത്ഥിയായ മീനാക്ഷി കോട്ടയം സ്വദേശികളായ അനൂപ്, രമ്യ ദമ്പതികളുടെ മകളാണ്. അനുനയ അനൂപ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര് ആരിഷ് എന്ന ഒരു സഹോദരനും മീനാക്ഷിക്ക് ഉണ്ട്. നിരവധി ടെലിവിഷൻ പരിപാടികളിൽ അവതാരകയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള മീനാക്ഷി കുടുംബപ്രേക്ഷകരുടെ ഇഷ്ട താരം കൂടിയാണ്.
https://www.instagram.com/p/CyaBSSgRf2u/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
പ്രതികരിക്കാൻ ഇവിടെ എഴുതുക