ബെംഗളൂരു: ബല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. നാല് പേര് ചേര്‍ന്നാണ് ബികോം വിദ്യാര്‍ഥിനിയായ 20-കാരിയെയാണ് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു. ഒരാള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബല്ലാരി സ്വദേശികളായ നവീന്‍, സാഖിബ്, തനു എന്നിവരാണ് അറസ്റ്റിലായത്.
സഹോദരനെന്ന വ്യാജേന പ്രതികളിലൊരാള്‍ വിദ്യാര്‍ഥിനിയെ കോളേജിന് പുറത്തേക്ക് വിളിച്ചു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോയി കൊപ്പാളിലെ ഹോട്ടലിലെത്തിച്ച് മദ്യം നല്കി പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയാണ് ബല്ലാരി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക