വാഷിംഗ്ടണ്‍ ഡിസി: പലസ്തീനിയന്‍ പൗരത്വത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആറു വയസുകാരനെ വീട്ടില്‍ കയറി കുത്തിക്കൊന്ന് അക്രമി. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്കും പരിക്കേറ്റു. 26 പ്രാവശ്യമാണ് കുട്ടിക്ക് കുത്തേറ്റത്. കുട്ടിയുടെ മാതാവ് അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തിയെങ്കിലും കുട്ടി മരിച്ചിരുന്നു. ആക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. 32കാരിയായ കുട്ടിയുടെ മാതാവ് തലനാരിഴയ്ക്കാണ് അക്രമിയില്‍ നിന്നും രക്ഷപെട്ടത്. മാതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടുപേരും മുസ്ലീം ആയതിനാലാണ് ക്രൂരമായ ആക്രമണത്തിന് ഇരയാകേണ്ടിവന്നത്. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷമാണ് പ്രതിയ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കുട്ടിയുടെ മാതാവിന്റെയും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സിന്റെ (CAIR) ചിക്കാഗോ ഓഫീസ് കുട്ടിയെ പലസ്തീനിയന്‍-അമേരിക്കന്‍ എന്നാണ് വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക