ഡൽഹി: മഹാരാഷ്ട്രയിൽ ട്രെയിനിന് തീപിടിച്ചു. എട്ടു കോച്ചുകളുള്ള ട്രെയിനിന്റെ അഞ്ച് കോച്ചുകളിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് കോച്ചുകളും പൂർണമായും കത്തി നശിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം.
അഹമ്മദ്നഗറിൽ നിന്ന് അഷ്തിയിലേക്കുള്ള സബർബൻ ട്രെയിനിനാണ് തീപിടിച്ചത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. തീ പടരുന്നതിന് മുമ്പ് യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെടുത്തതിനാൽ വൻ അപകടം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക