കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 43 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. പാലക്കാട് വടക്കേമുറി സ്വദേശി അഷ്റഫ്ലി (40) യില്‍ നിന്നും 801ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഇയാള്‍ ജിദ്ദയില്‍ നിന്നുമെത്തിയതായിരുന്നു. അതേസമയം, കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്ത സംഭവത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു. സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റ്ന്റ് നവീന്‍ കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
സിഐഎസ്എഫ് ഡയറക്ടര്‍ ജനറല്‍ നീന സിംഗിന്റെതാണ് ഉത്തരവ്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്ന സംഘത്തിന് ഒത്താശ ചെയ്തെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക