തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ റണ്‍വേ ഈ മാസം 23ന് 5 മണിക്കൂർ അടച്ചിടും. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായാണ് തീരുമാനം. വൈകിട്ട് നാലു മുതൽ രാത്രി 9 മണിവരെയാണ് റണ്‍വേ അടച്ചിടുക.
ഈ അഞ്ച് മണിക്കൂര്‍ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകളുടെ സമയം പുനക്രമീകരിച്ചു. വിമാനങ്ങളുടെ പുതുക്കിയ സമയ വിവരം ബന്ധപ്പെട്ട എയർ ലൈനുകളിൽ നിന്ന് ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക