തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴ പെയ്യാനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരത്ത് നഗര, ഗ്രാമ മേഖലകളിൽ മഴ ശക്തമായി തുടരുകയാണ്. നെയ്യാറ്റിൻകര, പൊന്മുടി മേഖലകളിൽ മണിക്കൂറുകളായി മഴ ശക്തമായി പെയ്യുകയാണ്. പലയിടത്തും നാശനഷ്ടങ്ങളുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക