മുംബൈ: മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. പൂനെ-ബംഗുളൂരു ഹൈവേയില്‍ സ്വാമിനാരയണന്‍ ക്ഷേത്രത്തിനും നാവ്ലെ പാലത്തിനും സമീപമാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് റിപ്പോര്‍ട്ട്. അപകടസമയം ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ആറുപേരുണ്ടായിരുന്നു. രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ഒരു ട്രക്കും കണ്ടെയ്നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ചതിനു ശേഷം ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക