എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.
മേടം: കാര്യവിജയം, മത്സരവിജയം, അംഗീകാരം, അഭിമാനം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു.
ഇടവം: കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം, സന്തോഷം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.
മിഥുനം: കാര്യതടസ്സം, ചെലവ്, യാത്രാതടസ്സം, അലച്ചില്‍ ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം, സുഹൃദ്സമാഗമം, ആരോഗ്യം, ശത്രുക്ഷയം ഇവ കാണുന്നു.
കർക്കടകം: കാര്യപരാജയം, ഇച്ഛാഭംഗം, ശരീരക്ഷതം, അപകടഭീതി, യാത്രാതടസ്സം, നഷ്ടം, ശത്രുശല്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.
ചിങ്ങം: കാര്യവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനലാഭം, സന്തോഷം, അഭിമാനം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, ധനതടസ്സം, ധനനഷ്ടം ഇവ കാണുന്നു.
കന്നി: കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, ശത്രുശല്യം, നഷ്ടം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു.
തുലാം: കാര്യവിജയം, നേട്ടം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാല്‍ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം, വാഗ്വാദം, തർക്കം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു.
വൃശ്ചികം:കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, അപകടഭീതി, ഉത്സാഹക്കുറവ് ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, നിയമവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.
ധനു: കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, ചെലവ്, മനഃപ്രയാസം, യാത്രാപരാജയം, ശരീരസുഖക്കുറവ്, അലച്ചിൽ, ധനതടസ്സം ഇവ കാണുന്നു.
മകരം:കാര്യവിജയം, സന്തോഷം, നേട്ടം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
കുംഭം:കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, ശരീരസുഖക്കുറവ്, മനഃപ്രയാസം, നഷ്ടം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, സ്ഥാനക്കയറ്റം, അനുകൂലസ്ഥലമാറ്റയോഗം, ആരോഗ്യം, നിയമവിജയം, അവിചാരിതധനയോഗം ഇവ കാണുന്നു.
മീനം: കാര്യപരാജയം, ഇച്ഛാഭംഗം, ധനതടസ്സം, ശരീരക്ഷതം, പ്രവർത്തനമാന്ദ്യം, ഉത്സാഹക്കുറവ്, നഷ്ടം ഇവ കാണുന്നു. പകൽ രണ്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക