സ്ഥിരമായി ഒരേ രീതിയിലുള്ള ദോശ കഴിച്ച് മടുത്തോ. എങ്കിൽ അതിൽനിന്നും വ്യത്യസ്തമായി നമുക്ക് ഒരു കാരമൽ ദോശ തയ്യാറാക്കി നോക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ഇതിനായി നമ്മൾ സാധാരണ ദോശക്ക് മാവ് തയ്യാറാക്കുന്നത് പോലെ മാവ് തയ്യാറാക്കിയെടുക്കണം. ഇനി ദോശ ചുടാൻ തുടങ്ങാം. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടാക്കിയതിനു ശേഷം കനം കുറച്ച് ദോശ പരത്തി എടുക്കണം. പിന്നീട് ദോശയ്ക്ക് മുകളിലേക്ക് നമുക്ക് നെയ്യോ എണ്ണയോ തൂവി കൊടുക്കാം.
പിന്നീട് തീ കുറച്ചുവെച്ച് നമുക്ക് ആവശ്യമുള്ള അത്രയും പഞ്ചസാര ദോശയുടെ മുകളിലേക്ക് വിതറി കൊടുക്കണം. ദോശ മൊരിഞ്ഞു തുടങ്ങുമ്പോൾ നമുക്ക് മറിച്ച് ഇട്ടുകൊടുക്കാം. രുചികരവും ക്രിസ്പ്പിയുമായ കാരമൽ ദോശ തയ്യാർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക