മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഓസ്ട്രേലിയയുടെ ആദരം. ഓസ്ട്രേലിയയിൽ 10000 പേർസണലൈസ്ഡ് സ്റ്റാമ്പുകളിൽ മെഗാസ്റ്റാറിന്റെ മുഖം ഉൾപ്പെടുത്തി ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കാൻ ആണ് തീരുമാനം. ഓസ്ട്രേലിയയിലെ കാൻബറയിൽ ദേശീയ പാർലമെന്റിലെ പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ മമ്മൂട്ടിയെ ആദരിക്കാൻ ആയി സംഘടിപ്പിച്ച ചടങ്ങിൽ സ്റ്റാമ്പുകൾ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം നടന്നു.
ഓസ്ട്രേലിയയിലെ ഇന്ത്യൻ ഹൈക്ക കമ്മീഷണർ മൻപ്രീത് വോറക്ക് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിയുടെ പ്രതിനിധിയും ചടങ്ങിന്റെ മുഖ്യ സംഘാടകരായ പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയർമാനുമായ ഡോ ആൻഡ്രൂ ചാർട്ടൻ കൈമാറിയാണ് സ്റ്റാമ്പിന്റെ പ്രകാശനം നിർവഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക