മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം നവ്യ നായർ ഇപ്പോള്‍ സിനിമ രംഗത്ത് സജീവമാണ്. ഒരുത്തീ, ജാനകി ജാനേ തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം ടിവി പരിപാടികളിലും സജീവമായിരുന്നു.
ഇപ്പോളിതാ പിറന്നാള്‍ ആഘോഷത്തില്‍ അച്ഛന് എഴുതിയ കത്ത് വായിച്ച് വികാര നിര്‍ഭരയായി നവ്യ നായര്‍. അടുത്ത ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ആഘോഷിച്ച പരിപാടിക്കിടെ അച്ഛന് എഴുതിയ കത്ത് വായിച്ച് നവ്യയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്. ‘മക്കള്‍ ഏതൊരു മാതാപിതാക്കളുടേയും സ്വപ്നമാണ്. വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്. എന്റെ ചക്കര മുത്താണ്.’എന്നായിരുന്നു നവ്യയുടെ അച്ഛന് പിറന്നാള്‍ കുറിപ്പില്‍ എഴുതിയത്. കത്ത് വായിക്കുന്നതിനിടയില്‍ വാക്ക് മുറിഞ്ഞുപോയ നവ്യ കരയുന്നതും വീഡിയോയില്‍ കാണാം. വീഡിയോക്കൊപ്പം കുറിപ്പും നവ്യ പങ്കുവെച്ചിരുന്നു.
തന്റെ നല്ല കാലത്തും ചീത്ത കാലത്തും കൂടെ നിന്ന, തന്റേതെന്ന് വിളിക്കാവുന്ന ഒരു കൂട്ടം ആളുകള്‍ക്കൊപ്പമായിരുന്നു ഇത്തവണത്തെ ആഘോഷമെന്നാണ് നവ്യ കുറിച്ചത്. പിറന്നാള്‍ ആശംസ പറയാനായി സമ്മാനപ്പൊതിയുമായി ഉച്ചമുതല്‍ തന്നെ കാത്തുനിന്ന തന്റെ വിദ്യാര്‍ഥികളെ കുറിച്ചും നവ്യ കുറിപ്പില്‍ പറയുന്നുണ്ട്.
നവ്യയുടെ 38മത്തെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം അത് ആഘോഷിക്കാനാണ് താരവും അടുത്ത ബന്ധുക്കളും ഒത്തുകൂടിയത്. പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക