ആകര്‍ഷകവും പോഷകസമ്പന്നവുമാണ് ചീരകള്‍. വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചീര ഏറെ ഗുണം ചെയ്യും. പോഷകസമ്പന്നമായ ചീരയുടെ ഗുണങ്ങള്‍ പൂര്‍ണമായും ലഭിക്കാന്‍ പാചകത്തിലും പ്രത്യേക ശ്രദ്ധ വേണം.
വാങ്ങുമ്പോൾ ഒട്ടും തന്നെയും വാടാതെ നല്ലതുപോലെ ഫ്രഷ് ആയി ഇരിക്കുന്ന ചീര പോലുള്ളവ വീട്ടിലെത്തിയാൽ വളരെ പെട്ടെന്ന് തന്നെ വാടി പോകാറുണ്ട്. ഇലകളും തണ്ടും വേഗം വാടിപോകുന്നതിനാല്‍ ഫ്രിജില്‍ വച്ചാലും കുറെയധികം ദിവസം ചീര ഉപയോഗിക്കാന്‍ പറ്റില്ല. ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് തന്നെ ഇലകളെല്ലാം കൊഴിഞ്ഞു പോകുകയും ചെയ്യും. എന്നാൽ ചീര വാങ്ങുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ചെയ്താൽ മതിയാകും. ഒരാഴ്ച വരെ ഒട്ടും തന്നെയും വാടാതെയും ഇലകൾ കൊഴിയാതെയുമിരിക്കും.
ഇലക്കറികള്‍ 1-2 ദിവസത്തിനകം പാചകം ചെയ്യുന്നതാണ് പുതുമ ഉറപ്പാക്കുന്നതിന് നല്ലത്. എന്നാല്‍ ചിലപ്പോള്‍ കുറച്ചു ദിവസങ്ങള്‍ സൂക്ഷിക്കേണ്ടി വരികയാണെങ്കില്‍ ഒരു പേപ്പര്‍ ടവ്വലില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നതാണ് നല്ലത്. പേപ്പര്‍ ടവല്‍ കിട്ടിയില്ലെങ്കില്‍, കട്ടിയുള്ള പത്രക്കടലാസില്‍ പൊതിഞ്ഞു സൂക്ഷിക്കാം. അധികമുള്ള ഈര്‍പ്പം ടവ്വല്‍ ആഗിരണം ചെയ്യുകയും അതു വഴി പുതുമ കുറച്ചു ദിവസത്തേക്ക് നിലനില്ക്കുകയും ചെയ്യും. അതുപോലെ തന്നെ ഫ്രിഡ്ജില്‍ വയ്ക്കുന്നതിന് മുന്‍പ് വിശദമായി ഒന്ന് പരിശോധിച്ച് കേടായ ഇലകള്‍ ഉണ്ടെങ്കില്‍ എടുത്തു മാറ്റിയതിനു ശേഷം മാത്രം അകത്തു വയ്ക്കുക.
ചീര വാങ്ങിയതിന് ശേഷം അതിലെ കേടുള്ള ഇലകൾ നീക്കം ചെയ്യണം. തണ്ടുകൾ മുറിച്ചു ചെറുതാക്കിയതിനു ശേഷം ഇലകൾ ഒരു പത്രക്കടലാസിൽ പൊതിഞ്ഞെടുക്കാം. തുടർന്ന് ഒരു സിപ് ലോക്ക് ബാഗിലേയ്ക്ക് ഈ പൊതി മാറ്റാവുന്നതാണ്. കവറിനുള്ളിൽ ഒട്ടും തന്നെയും വായു ഇല്ലെന്നു ഉറപ്പാക്കിയതിനു ശേഷം മാത്രം കവർ അടക്കേണ്ടത്. ഇനി ഫ്രിജിലെ തണുപ്പുള്ള ഭാഗത്ത് സൂക്ഷിക്കാം. ഒരാഴ്ച്ച വരെ ഇലകൾ കേടുകൂടാതെയിരിക്കാൻ ഇങ്ങനെ ചെയ്താൽ മതിയാകും.
ചീരയിലകൾ ഉപയോഗശൂന്യമായി പോകാതെയിരിക്കാൻ വായു കടക്കാത്ത പാത്രങ്ങളിലാക്കി വയ്ക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഇലകൾ കഴുകരുത് എന്നതാണ്. തണ്ടുകൾ ചെറുതാക്കി മുറിച്ച് ഒരു മസ്ലിൻ തുണിയിൽ പൊതിഞ്ഞതിനു ശേഷം വേണം വായു കടക്കാത്ത പാത്രത്തിനുള്ളിലാക്കി അടച്ചുവയ്ക്കാൻ. ഇങ്ങനെ ചെയ്യുക വഴി കൂടുതൽ ദിവസങ്ങൾ ഇലകൾ കേടുകൂടാതെയിരിക്കും.
ആപ്പിൾ, വാഴപ്പഴങ്ങൾ, കിവി തുടങ്ങിയവയിൽ നിന്നും ഒരു നിശ്ചിത അകലം പാലിച്ചു മാത്രം ചീര ഇലകൾ സൂക്ഷിക്കണം. പഴങ്ങൾ പഴുക്കുന്നതിനു സഹായിക്കുന്ന എഥിലീൻ ഇവയിൽ നിന്നും പുറത്തു വരും. ചീരയിലകളുടെ പുതുമ ഒട്ടും തന്നെയും നഷ്ടപ്പെടാതിരിക്കണമെങ്കിൽ വായു കടക്കാത്ത പാത്രങ്ങളിലാക്കിയ ഇലകൾ എഥിലീൻ പുറത്തുവിടുന്ന പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ സമീപത്തു നിന്നും മാറ്റി വയ്ക്കേണ്ടതാണ്. അല്ലാത്തപക്ഷം ഇലകൾ ഉപയോഗശൂന്യമായി പോകാനിടയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക