തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സര്‍ക്കാര്‍. സ്വര്‍ണമെഡല്‍ നേടിയവര്‍ക്ക് 25 ലക്ഷം രൂപവീതവും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം വീതവും വെങ്കല മെഡല്‍ നേടിയവര്‍ക്ക് 12.5 ലക്ഷം രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മെഡല്‍ ജേതാക്കളെ ആദരിക്കുന്നതിന് മുന്നോടിയായാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. നേരത്തെ കായിക താരങ്ങള്‍ക്കുള്ള പാരിതോഷിക പ്രഖ്യാപനമടക്കം വൈകുന്നത് ഏറെ വിവാദമായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അഭിനന്ദനമോ അര്‍ഹമായ പരിഗണനയോ പാരിതോഷികമോ ലഭിച്ചില്ലെന്ന ആരോപണങ്ങളുമായി താരങ്ങള്‍ രംഗത്തെത്തിലയിരുന്നു.
ഇതിനു പിന്നാലെയാണ് ആദരിക്കാനും പാരിതോഷികത്തിന്റെ കാര്യത്തിലും തീരുമാനമെടുക്കുന്നത്. ഏഷ്യന്‍ ഗെയിംസില്‍ രാജ്യം തിളക്കമാര്‍ന്ന നേട്ടമാണ് സ്വന്തമാക്കിയത്. ഇതില്‍ 12 മെഡലുകളാണ് മലയാളി താരങ്ങള്‍ നേടിയത്. ആറുപേര്‍ സ്വര്‍ണവും അഞ്ചുപേര്‍ വെള്ളിയും ഒരാള്‍ വെങ്കലവും നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക