കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുത്തനെ ഉയര്‍ന്നു. ഇന്ന് പവന് 400 രൂപ വര്‍ധിച്ച് 44,360 രൂപയും ഗ്രാമിന് 50 രൂപ കൂടി 5,545 രൂപയുമാണ് വിപണി നിരക്ക്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ച്ചായായ രണ്ട് ദിവസം ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് വിലയില്‍ കുതിപ്പുണ്ടായിരിക്കുന്നത്. ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഈ മാസം ആറിന് പവന് 42,000 രൂപയായിരുന്നു വില. എന്നാല്‍ യുദ്ധം ആരംഭിച്ച് 11 ദിവസംകൊണ്ട് 2,360രൂപയുടെ വര്‍ധനവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക