കോഴിക്കോട്: മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ അധിക പാല്‍വിലയായി നല്‍കാനൊരുങ്ങി മില്‍മ മലബാര്‍ മേഖലാ യൂണിയന്. ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളില്‍ 2023 സെപ്റ്റംബര്‍ ഒന്നു മുതല്‍ 30 വരെ നല്കിയ നിശ്ചിത ഗുണ നിലവാരമുള്ള പാലിന് ലിറ്ററിന് 1.50 രൂപയാണ് അധിക വിലയായി നല്‍കുക. ഈ ഇനത്തില്‍ കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലെ ക്ഷീരകര്ഷകരിലേക്കു മൂന്ന് കോടി രൂപ വരും ദിവസങ്ങളില്‍ അധിക പാല്‍വിലയായി എത്തിച്ചേരും.
വര്‍ധിച്ചുവരുന്ന പാലുല്പാദനച്ചെലവ് ഒരു പരിധിവരെ മറികടക്കുന്നതിനായാണ് അധിക വില പ്രഖ്യാപിച്ചിരിക്കുന്നത്. അധിക വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നവംബര്‍ 10 മുതല്‍ 20 വരെയുള്ള പാല് വിലയോടൊപ്പം നല്‍കുന്നതാണ്. ലീറ്ററിന് 1.5 രൂപ കൊടുക്കുമ്പോള്‍, മില്‍മ ക്ഷീരസംഘങ്ങള്‍ക്കു നല്കുന്ന സെപ്റ്റംബര്‍ മാസത്തെ ശരാശരി പാല് വില 46 രൂപ 94 പൈസയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക