തലശ്ശേരി ഗവൺമെന്റ് കോളേജ് ഇനിമുതൽ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവൺമെന്റ് കോളേജ് എന്ന് അറിയപ്പെടുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.
പൊതുപ്രവർത്തകൻ, ജനപ്രതിനിധി, മന്ത്രി, എന്നീ നിലകളിൽ കോടിയേരി ബാലകൃഷ്ണൻ കോളേജിന്റെ ഉന്നമനത്തിന് എടുത്ത മുൻകൈ കണക്കിലെടുത്താണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആദരസൂചകമായി കോളേജിന് കോടിയേരി ബാലകൃഷ്ണന്റെ പേര് നൽകുന്നത് എന്നും മന്ത്രി പറഞ്ഞു. തലശ്ശേരി എംഎൽഎയായ എ എൻ ഷംസീർ ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക